My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, May 5, 2010

ഇടവഴികളും രാധേടത്തിയും

രാധേടത്തിയുടെ
പച്ച ഞരമ്പുകള്‍ പോലെയായിരുന്നു
വീട്ടിലേക്കുള്ള നാട്ടിടവഴികളെല്ലാം ..

വേനലില്‍ പോലും കുളിര്‍മ്മ
വീണലിഞ്ഞുകിടക്കുന്ന
അതിന്റെ സ്വകാര്യതയിലാണ് ,
ഹൈസ്കൂള്‍ തീര്‍ന്ന മാര്‍ച്ചിലൊരിക്കല്‍
അവളുടെ കണ്ണീര്‍ വീണു
എന്‍റെ ചുണ്ടുകള്‍ പൊള്ളിയത്‌ ,
അന്ത്രുക്കയുടെ വെളുത്ത മൂരികള്‍
അതിരാവിലെ വയലിലേക്കു പോയത്,
നാട്ടുമാങ്ങയും വരിക്കച്ചക്കയും
ഞെട്ടറ്റുവീണ വഴിയിലൂടെ
ഒറ്റ മുണ്ടുടുത്ത് ഉച്ചകളിലൊക്കെ
രാധേടത്തി പുഴയിലേക്ക് പോയത് ,
കണാരേട്ടന്റെ സമരജാഥ വന്നത് ....!!!

എതിരെ വരുന്നവര്‍ക്ക് നേരെ
ഒരു ചിരിയെങ്കിലും നല്‍കാതെ
മാറിപ്പോകാനാകാത്ത ഇടവഴികളിലെല്ലാം
വികസനത്തിന്‌ വീതിയേറിയപ്പോള്‍
രാധേടത്തിയുടെ പച്ച ഞരമ്പുകളില്‍
രക്താര്‍ബുദമാണെന്ന് കേട്ടു.......!!!!

6 comments:

  1. താങ്കളുടെ കവിതകളില്‍ എന്നെ ഏറെ ആകര്‍ഷിച്ച കവിത..ഒരുപാട് ഇഷ്ടായി ഈ കവിത
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. good lines.....all the best..........

    ReplyDelete
  3. നല്ല കവിതകള്‍ വായിക്കാന്‍ വരുന്നവരെ എന്തിനാണ് ഇങ്ങിനെ ഇരുട്ട് നിറച്ചു പേടിപ്പിക്കുന്നത്‌?
    color scheme ഒന്ന് മാറ്റിയിരുന്നെങ്കില്‍ കണ്ണുകളെ ഇത്ര പ്രയാസപ്പെടുതെന്റി വരില്ല.

    ReplyDelete
  4. അനൂപേ, എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ..
    രക്താര്‍ബുദം പിടിപെട്ട രാധേച്ചിയുടെ പച്ച ഞരമ്പുകളും, നാട്ടിടവഴികളും ...

    ReplyDelete
  5. ഒറ്റയിരിപ്പിനു എഴുതിപ്പോയ ഒരു കവിത..
    എനിക്കിത് കവിത മാത്രമല്ല..
    ഖസാക്കിലൂടെ പച്ച ഞരമ്പുകള്‍ കാട്ടി കുപ്പായം തെറുത്തു വച്ച് കൂസലില്ലാതെ നടന്ന മൈമുന ..
    ഇടവഴികളില്‍ കണ്ണ് നനഞ്ഞ ഒരു മാര്‍ച്ച്, മാസം ..
    എന്‍റെ പ്രിയപ്പെട്ട കണാരേട്ടന്‍..
    നാടിന്‍റെ പച്ചപ്പും നന്മയും വീണു കിടന്ന ഇടവഴികളിലൂടെ നടന്നു പോയ പ്രിയപ്പെട്ട രാധേടത്തി..
    ഇതൊരു കവിത മാത്രമല്ലെനിക്ക്..
    മനസ്സില്‍ ഇതെല്ലാം കുത്തിനോവിച്ച ഒരുച്ചയില്‍ പേനയെടുത്ത് എഴുതിപ്പോയ ഒന്ന്..
    പിന്നെ തിരുതിയിട്ടെയില്ല..!!!

    ReplyDelete