My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, May 5, 2010

അധിനിവേശം

പൂക്കാതിരുന്നതിനു
പൂര്‍വികരാരോ
വേരോടെ വിറ്റ
നാട്ടുമാവിന്‍റെ
മധുരമോര്‍ത്ത്
വിജനമായ ഇടവഴിയിലൂടെ
വേനലിലൊരിക്കല്‍
വിയര്‍ത്തും ദാഹിച്ചും
വലഞ്ഞുവരുമ്പോഴാണ്
കുപ്പിയിലടച്ച
മാമ്പഴമണമുള്ള
മയക്കുദ്രാവകം തന്നു
എന്‍റെ രുചികളാകെ
നീ കൊള്ളയടിച്ചത് ...!!

രസമുകുളംങ്ങളിലൊക്കെ
അര്‍ബുദം പടര്‍ത്തി
പിന്നീട് നീയെന്‍റെ
നാക്കിന്‍റെ നിയന്ത്രണവുമേറ്റു..!!

ക്രോമസോം കണക്കു തെറ്റിച്ച്‌,
വംശാനന്തര തലമുറയില്‍
വലിയ നാക്കുമായ്
വരുമായിരിക്കുമോരാള്‍
രുചിയപഹാരങ്ങള്‍ക്ക്
കണക്കുപറയാനായ്

No comments:

Post a Comment