My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, October 27, 2010

വൈറസ്

മെയില്‍ബോക്സില്‍
ശ്വാസംമുട്ടിക്കിടക്കുന്നത്
നിന്‍റെ സങ്കടങ്ങളായിരിക്കാം
അറ്റാച്മെന്റില്‍
ചോരയൊലിപ്പിച്ചു കിടക്കുന്നത്
നിന്‍റെ ഹൃദയവും
എങ്കിലും
പേടിയാണെനിക്ക്
പണ്ട്
മഷിപടര്‍ന്ന
കടലാസുകള്‍ക്കൊപ്പം
വൈറസുകളെ
കൊണ്ടത്തരാറില്ലല്ലോ പോസ്റ്റുമാന്‍

രതിസന്ധ്യകളുടെ ഓര്‍മയ്ക്ക്

നീ കടലാകുന്നു
വെറുപ്പും
ദുഖവും
മടുപ്പും
മൗനവും
ചുട്ടുപഴുത്ത്
ഒടുവിലെന്നും
നിന്‍റെ നീലപ്പുടവയിലെനിക്ക്
അസ്തമയം

ഒരു വാള്‍പേപ്പറിന്റെ കഥ

നിന്റെ
ഇലകളെല്ലാം പൊഴിയുന്ന
വേനല്‍ വരും
ചില്ലകള്‍
ഹരിതനഷ്ടങ്ങളെ
ഓര്‍ത്തുകിടക്കും
പണ്ടെങ്ങോ പൊഴിഞ്ഞുവീണ
പൂവിനെ സ്വപ്നം കാണും
വേരുകള്‍
ഭൂമിയുടെ അടിവയറ്റിലാഴത്തില്‍
തണുപ്പ് ചികഞ്ഞു ദാഹിക്കും
ടെസ്ക്ടോപ്പിലെ
ഈ വേനല്‍മരചിത്രത്തിന്
ഭംഗി പോരെന്നു
നിന്റെ മകള്‍ പരാതിപ്പെടും
പിന്നെ ഒറ്റ മൗസ് ക്ലിക്കുകൊണ്ട്‌
ഒരുമരം കടലെടുത്തുപോകും
സേവ് ചെയ്യാന്‍ മറന്ന
ഓര്മത്തുണ്ടായ്
ഞാന്‍ നഷ്ടപ്പെട്ടുപോകും

Wednesday, May 5, 2010

ഇടവഴികളും രാധേടത്തിയും

രാധേടത്തിയുടെ
പച്ച ഞരമ്പുകള്‍ പോലെയായിരുന്നു
വീട്ടിലേക്കുള്ള നാട്ടിടവഴികളെല്ലാം ..

വേനലില്‍ പോലും കുളിര്‍മ്മ
വീണലിഞ്ഞുകിടക്കുന്ന
അതിന്റെ സ്വകാര്യതയിലാണ് ,
ഹൈസ്കൂള്‍ തീര്‍ന്ന മാര്‍ച്ചിലൊരിക്കല്‍
അവളുടെ കണ്ണീര്‍ വീണു
എന്‍റെ ചുണ്ടുകള്‍ പൊള്ളിയത്‌ ,
അന്ത്രുക്കയുടെ വെളുത്ത മൂരികള്‍
അതിരാവിലെ വയലിലേക്കു പോയത്,
നാട്ടുമാങ്ങയും വരിക്കച്ചക്കയും
ഞെട്ടറ്റുവീണ വഴിയിലൂടെ
ഒറ്റ മുണ്ടുടുത്ത് ഉച്ചകളിലൊക്കെ
രാധേടത്തി പുഴയിലേക്ക് പോയത് ,
കണാരേട്ടന്റെ സമരജാഥ വന്നത് ....!!!

എതിരെ വരുന്നവര്‍ക്ക് നേരെ
ഒരു ചിരിയെങ്കിലും നല്‍കാതെ
മാറിപ്പോകാനാകാത്ത ഇടവഴികളിലെല്ലാം
വികസനത്തിന്‌ വീതിയേറിയപ്പോള്‍
രാധേടത്തിയുടെ പച്ച ഞരമ്പുകളില്‍
രക്താര്‍ബുദമാണെന്ന് കേട്ടു.......!!!!

വംശനാശം

ചെറുപ്പത്തിലേ ചെറുതല്ലാത്ത
ചോദ്യങ്ങളുണ്ടായിരുന്നു അവന്..!

മീനാക്ഷി ടീച്ചര്‍ മഞ്ഞസാരിയുടുത്തു
മുടിവിടര്‍ത്തി,പൊട്ടു തൊട്ടു വരുന്നത്
രസതന്ത്രം പഠിപ്പിക്കാന്‍ മാത്രമല്ലെന്നും ,
ഇടവഴികളിലെ കൂരിക്കാട്ടില്‍
കടിയേറ്റാല്‍ കുലം മുടിഞ്ഞുപോകുന്ന
ഇരുതലയുള്ള പാമ്പ് ഉണ്ടാകില്ലെന്നും
എന്നെ വിസ്വസിപ്പിച്ചതും അവനാണ്..

പിന്നീട് വലുതായപ്പോള്‍ ഒരുദിവസം
ചോദ്യങ്ങള്‍ അറിയുന്ന അവന്‍
ഉത്തരമെഴുത്തും പരീക്ഷകളും നിര്‍ത്തി,
വീടിന്‍റെ കഴുക്കോലിലൊരു
ചോദ്യചിന്നമായി തൂങ്ങിയാടി !

ചാത്തന്‍റെ പുരമേയാനും,
തോട്ടിന് പാലമിടാനും
മരിച്ചവര്‍ക്ക് വേണ്ടി കരയാതെ
മണ്ണില്‍ കുഴിയെടുക്കാനും
മുമ്പിലുണ്ടായിരുന്ന അവനെ
ഈ നഗര വീഥികളില്‍ തിരഞ്ഞു
അവശനായ് തിരിച്ചു നടക്കുമ്പോള്‍
ഇരുതലയുള്ള പാമ്പുകളുണ്ടെന്നു
എനിക്ക് ബോധ്യമാകുന്നു..!!!

ഓര്‍കുട്ട്‌(ഓര്‍മ്മക്കൂട്‌)

പുറത്തെ പൊള്ളൂന്ന പകലിന്‍
അവസാനത്തെ ആര്‍ദ്ര കണികയുമൂറ്റി
തണുപ്പിച്ചെടുത്തനിന്‍ ചില്ലുകൂട്ടിരുന്ന്
വീണുകിട്ടിയ ഈ നട്ടുച്ച നേരത്ത്‌ നീലരാശികലര്‍ന്ന
ഓര്‍മ്മക്കൂട്‌ തുറന്നെന്തിനെത്തുന്നു നീ
അക്ഷരങ്ങള്‍ ചത്തൂമലച്ച ചതുരക്കട്ടകലില്‍,
വിറയാര്‍ന്ന വിരലനക്കത്തിലൂടെ വീണ്ടും
മഴതോര്‍ന്ന വഴിയിലൂടേറെ നടന്നു നാം പോയ
മധുരമാം മൌനസന്ധ്യയൊര്‍മിപ്പിക്കെ,
പറയുവാനേറെയുണ്ടെനിക്ക്‌,സമയം നിനക്കോ.. ?

കണ്ടൂമുട്ടാനിടമില്ല മണ്ണിലെന്നാലിനി
കാണാമീയിണ്റ്റെര്‍നെറ്റിന്നിടങ്ങളിലിടയ്കിടെയെന്നോതി
നട്ടുച്ചയുടെ നേരിയ ഇടവേളതീര്‍ന്ന്
നീലജാലകമടച്ചു നീ പിന്‍ വാങ്ങെ
തിരികെപ്പൊവുന്നു ഞാനുമെന്‍ തിരക്കിലേക്ക്‌
തിരികെവരാമേതെങ്കിലുമൊരു പാതിരാവില്‍ വീണ്ടും..
ഓര്‍മ്മകളുടഞ്ഞുറഞ്ഞുപോയ്‌ നമുക്കീ
കാണാവലക്കുരുക്കുകളിലേതോചിലന്തിതന്നുഗ്ര
വിഷമേറ്റുമിനീര്‍ പോലും വറ്റി.. !!
നീലിച്ച വാക്കുകളെണ്ണിച്ചുരുക്കിയെറിഞ്ഞുപരസ്പരം
നാം വ്റൂത്ദാ ദാഹമേറ്റുന്നു.
അറിയുക ഈ വലകലില്‍
നാംഎന്നോ മരിച്ചു മണ്ണായവര്‍.... !!!
മറവിയുടെ വിഷം തീണ്ടി മറഞ്ഞ
ആത്മാക്കളുടെ ഈ കാണാക്കൂടിനെയാരോ
പേരിട്ടു വിളിച്ചിരിക്കുന്നു-ഓര്‍കുട്ട്‌.... !!!!!!

നിന്റെ നഗരത്തിലിന്നേത് മഴയാണു?

ചാഞ്ഞും ചരിഞ്ഞുംചിതരിപ്പരന്നും
പെയ്തുപോവുന്ന മഴകളുടെ നാനാര്‍തമാനിന്ന്
മണ്ണിണ്റ്റെ ആഴത്തിലെത്താതെ
ഉള്ളിണ്റ്റെ ദാഹം തീര്‍ക്കാതെ..

മരുഭൂമിയില്‍ പ്രവാസത്തിണ്റ്റെ
മഞ്ഞമഴ തേടിപ്പൊയ സുഹ്രുത്തിനു
മടങ്ങിവരവിണ്റ്റെ മാന്ദ്യമഴ... !
പാട്ടമെടുത്ത മണ്ണില്‍
പുത്തന്‍ കിനാവു നട്ടവനു
വിലയിടിവിണ്റ്റെ തീമഴ... !

അന്നു,
ഇടവഴികളിലൂടെ ഒഴുകിപ്പൊഴ
ഇടവപ്പാതിയൊക്കെയും കൊണ്ടുപോയത്‌
നമ്മുടെവയസ്സിണ്റ്റെ അക്കങ്ങളിലെ
കൌതുകങ്ങളെയാണു... !
എന്നിലൊരിക്കലും പെയ്യാതെ,
നഗരത്തിലെ ചില്ലു കേബിനില്‍
നീല മോണിട്ടര്റിലേക്ക്‌ പറിച്ചുനട്ട നീ
വെറുമൊരു മഴക്കിനാവിണ്റ്റെ
വാള്‍പേപ്പറാകുന്നു... !!

കാലംതെറ്റി പെയ്യുന്നൊരീ
കലികാല മഴകള്‍കു ശേഷം
ഇനിയെന്നാണു
നാമൊരുമഴവില്ലാവുന്നത്‌..... ??

അധിനിവേശം

പൂക്കാതിരുന്നതിനു
പൂര്‍വികരാരോ
വേരോടെ വിറ്റ
നാട്ടുമാവിന്‍റെ
മധുരമോര്‍ത്ത്
വിജനമായ ഇടവഴിയിലൂടെ
വേനലിലൊരിക്കല്‍
വിയര്‍ത്തും ദാഹിച്ചും
വലഞ്ഞുവരുമ്പോഴാണ്
കുപ്പിയിലടച്ച
മാമ്പഴമണമുള്ള
മയക്കുദ്രാവകം തന്നു
എന്‍റെ രുചികളാകെ
നീ കൊള്ളയടിച്ചത് ...!!

രസമുകുളംങ്ങളിലൊക്കെ
അര്‍ബുദം പടര്‍ത്തി
പിന്നീട് നീയെന്‍റെ
നാക്കിന്‍റെ നിയന്ത്രണവുമേറ്റു..!!

ക്രോമസോം കണക്കു തെറ്റിച്ച്‌,
വംശാനന്തര തലമുറയില്‍
വലിയ നാക്കുമായ്
വരുമായിരിക്കുമോരാള്‍
രുചിയപഹാരങ്ങള്‍ക്ക്
കണക്കുപറയാനായ്

നിന്‍റെ സൂര്യന്‍

ഉടഞ്ഞു നുറുങ്ങിയ
അവളുടെ ഹൃദയത്തിന്റെ
ചീള്കൊണ്ട്
എന്റെ കൈ മുറിഞ്ഞു ..!

എന്നിട്ടും
പൊട്ടിയടര്‍ന്ന
ഓര്‍മയുടെ ചില്ലുകളില്‍
അവളുടെ സൂര്യന്‍റെ
വികൃതി ബാക്കിയാവുന്നു ...!!!

ചന്ദ്രഗ്രഹണം

എന്‍റെ ആകാശക്കീറിലൂടെ
കറുത്ത നിലാവെളിച്ചം കുടിച്ച്
ഓര്‍മകളിലൊറ്റയാവുന്നു, ഞാനും
സാന്ദ്യ താരകങ്ങളും ...


എനിക്കോര്‍മ്മയുണ്ട് ..,
നിലാവുദിക്കാത്ത ഒരു രാത്രി
കത്തുന്ന ഒരു നക്ഷത്രമെറിഞ്ഞു
നീയെന്നെയാദ്യമായ് പൊള്ളിച്ചതും ,
പിന്നെപ്പലകുറി വന്നുപോയ
പൌര്‍ണമികളിലോക്കെയും
കൈകോര്‍ത്തൊരുടലായുപ്പുരസ-
രുചിഭേദമാകെയറിഞ്ഞതും ,
കത്തുന്ന സൂര്യന്റെ ക്രൌര്യങ്ങളില്‍ നിന്ന്‍
ഹൃത്തിന്റെ പച്ചപ്പില്‍ നിന്നെയോളിപ്പിച്ച്
സങ്കടക്കവിതയുടെ മഷിപ്പേനയും കൊണ്ട് ,
പൊള്ളുന്ന മരുപ്പാതകളിലോന്നും
നാം കരയാതിരുന്നതും ...!!

എന്നിട്ടും അവസാനത്തെ
എന്‍റെ കാവല്‍ നക്ഷത്രത്തെയും
എറിഞ്ഞുടച്ച്, ഏത്
തമോഗര്‍ത്തത്തിലേക്കാണ്
നിന്നയവര്‍ കൊണ്ടുപോയത് ..?

എക്സ്റേ ഷീറ്റിലൂടെ കുട്ടികള്‍ പോലും
ഗ്രഹണം കാണുന്ന കാലത്ത്
എന്തിനാണ് നിങ്ങള്‍
നിലാവിന് പലപേരിടുന്നത്..?

രണ്ടു പാതിരാക്കവിതകള്‍

കാമം -1

വിശപ്പടങ്ങാത്ത രാത്രികളില്‍,
ഞാന്‍ വിളിക്കും ..
പക്ഷെ കേട്ടില്ലെന്നു നടിച്ച്
നീ മിണ്ടാതെ നടന്നു പോകുക
ഞാന്‍ വിളിച്ചുകൊണ്ടേയിരിക്കും
ആരെങ്കിലും വരാതിരിക്കില്ല ,
പാതിരാച്ചോറുണ്ട് കൂട്ടുകിടക്കാന്‍ ..!!കാമം -2

തണുത്ത ആകാശക്കീറില്‍
അവളെ പുതച്ച
പാതിരകളിലൊക്കെ
ഓര്‍ക്കാറുണ്ട്, ഭാര്യ പറഞ്ഞത്
നിങ്ങള്‍ക്ക് രണ്ടു മനസ്സുണ്ട്,
ഒന്ന് നെഞ്ചിലും
മറ്റേത്,അരക്കെട്ടിലും ...!!!

നീലക്കടല്

ദുരാഗ്രഹങ്ങളുടെ
ആകാശം കണ്ട്,
പിഴച്ചുപോയ മയില്പ്പീലിയാണ്
എന്റെ പ്രണയം .....!

ഒരിക്കലും കണ്ടെത്താതെ
ഒരുനിറംകൊണ്ടുപോലും
അടയാളാപ്പെടുത്താതെപോയ,
ഒരുപദ്വീപാണ് നിനക്ക് ഞാന്..!

എന്നിട്ടും എന്തിനാണ്
നമുക്കിടയില് രാത്രികളില്
നക്ഷത്രങ്ങള് നിലതെറ്റിവീണു
നീലജലാശയത്തില്
മുങ്ങിചാവുന്നത്?

ഞാനും നീയും നമ്മുടെ വീടും

തിളക്കുന്ന ജീവിതം
തിരയടിച്ചെത്താതിരിക്കാന്,
വീടിനു ചുറ്റും
വലിയ മതില്കെട്ടാം,
മുഷിഞ്ഞ വേഷത്തിലെത്തുന്ന
സഹതാപങ്ങള്ക്ക്മുന്നില്
മുന്വ്വാതിലെന്നുമടച്ചിടാം,
അകത്ത്സ്വാര്ത്ദത്കളി
ല്അടയിരിക്കാം...
കാഴ്ചകള്കരളലിയിക്കാതിരിക്കാന്
കണ്ണുകള്പൂട്ടിയിരിക്കാം,
എനിക്ക്നിണ്റ്റെയും
നിനക്ക്എണ്റ്റെയും
ഹ്രുദയങ്ങളിലെ
ആര്ദ്രതയൂറ്റിക്കുടിക്കാം..
പുറത്ത്പ്രതിഷേധം തിളച്ച്
പ്രകടനങ്ങളുയരുമ്പൊള്,
മകനെ മുറിയുടെ തണുപ്പില്
മയക്കിക്കിടത്താം... !!
നാമൊന്ന്,നമുക്കൊന്നെന്ന്
നാമം ജപിക്കാം....
എന്നാല്... ,
ഉരുകിപ്പരന്ന മുദ്രാവാക്യങ്ങളും
ഉയിര്ത്തുപാട്ടുകളും
ഒരുനാള്നമ്മുടെവാതിലുതകര്ത്തെത്തും.
അന്ന്...
മതിലിനപ്പുറം നീ കൊത്തിയെറിഞ്ഞ
ചെമ്പരത്തികളില്
ചോര പൂക്കും... !
മകണ്റ്റെ കണ്ണിലെ ചോദ്യചിഹ്നങ്ങളുടെ
ചുവപ്പില്നിന്നൊളിച്ചോടാന്
ക്ളാവു പിടിച്ച നമ്മുടെ
പച്ച ഹ്രുദയങ്ങള്മതിയാവില്ല...........