My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, May 5, 2010

വംശനാശം

ചെറുപ്പത്തിലേ ചെറുതല്ലാത്ത
ചോദ്യങ്ങളുണ്ടായിരുന്നു അവന്..!

മീനാക്ഷി ടീച്ചര്‍ മഞ്ഞസാരിയുടുത്തു
മുടിവിടര്‍ത്തി,പൊട്ടു തൊട്ടു വരുന്നത്
രസതന്ത്രം പഠിപ്പിക്കാന്‍ മാത്രമല്ലെന്നും ,
ഇടവഴികളിലെ കൂരിക്കാട്ടില്‍
കടിയേറ്റാല്‍ കുലം മുടിഞ്ഞുപോകുന്ന
ഇരുതലയുള്ള പാമ്പ് ഉണ്ടാകില്ലെന്നും
എന്നെ വിസ്വസിപ്പിച്ചതും അവനാണ്..

പിന്നീട് വലുതായപ്പോള്‍ ഒരുദിവസം
ചോദ്യങ്ങള്‍ അറിയുന്ന അവന്‍
ഉത്തരമെഴുത്തും പരീക്ഷകളും നിര്‍ത്തി,
വീടിന്‍റെ കഴുക്കോലിലൊരു
ചോദ്യചിന്നമായി തൂങ്ങിയാടി !

ചാത്തന്‍റെ പുരമേയാനും,
തോട്ടിന് പാലമിടാനും
മരിച്ചവര്‍ക്ക് വേണ്ടി കരയാതെ
മണ്ണില്‍ കുഴിയെടുക്കാനും
മുമ്പിലുണ്ടായിരുന്ന അവനെ
ഈ നഗര വീഥികളില്‍ തിരഞ്ഞു
അവശനായ് തിരിച്ചു നടക്കുമ്പോള്‍
ഇരുതലയുള്ള പാമ്പുകളുണ്ടെന്നു
എനിക്ക് ബോധ്യമാകുന്നു..!!!

No comments:

Post a Comment