My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, October 27, 2010

വൈറസ്

മെയില്‍ബോക്സില്‍
ശ്വാസംമുട്ടിക്കിടക്കുന്നത്
നിന്‍റെ സങ്കടങ്ങളായിരിക്കാം
അറ്റാച്മെന്റില്‍
ചോരയൊലിപ്പിച്ചു കിടക്കുന്നത്
നിന്‍റെ ഹൃദയവും
എങ്കിലും
പേടിയാണെനിക്ക്
പണ്ട്
മഷിപടര്‍ന്ന
കടലാസുകള്‍ക്കൊപ്പം
വൈറസുകളെ
കൊണ്ടത്തരാറില്ലല്ലോ പോസ്റ്റുമാന്‍

രതിസന്ധ്യകളുടെ ഓര്‍മയ്ക്ക്

നീ കടലാകുന്നു
വെറുപ്പും
ദുഖവും
മടുപ്പും
മൗനവും
ചുട്ടുപഴുത്ത്
ഒടുവിലെന്നും
നിന്‍റെ നീലപ്പുടവയിലെനിക്ക്
അസ്തമയം

ഒരു വാള്‍പേപ്പറിന്റെ കഥ

നിന്റെ
ഇലകളെല്ലാം പൊഴിയുന്ന
വേനല്‍ വരും
ചില്ലകള്‍
ഹരിതനഷ്ടങ്ങളെ
ഓര്‍ത്തുകിടക്കും
പണ്ടെങ്ങോ പൊഴിഞ്ഞുവീണ
പൂവിനെ സ്വപ്നം കാണും
വേരുകള്‍
ഭൂമിയുടെ അടിവയറ്റിലാഴത്തില്‍
തണുപ്പ് ചികഞ്ഞു ദാഹിക്കും
ടെസ്ക്ടോപ്പിലെ
ഈ വേനല്‍മരചിത്രത്തിന്
ഭംഗി പോരെന്നു
നിന്റെ മകള്‍ പരാതിപ്പെടും
പിന്നെ ഒറ്റ മൗസ് ക്ലിക്കുകൊണ്ട്‌
ഒരുമരം കടലെടുത്തുപോകും
സേവ് ചെയ്യാന്‍ മറന്ന
ഓര്മത്തുണ്ടായ്
ഞാന്‍ നഷ്ടപ്പെട്ടുപോകും