My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, October 27, 2010

വൈറസ്

മെയില്‍ബോക്സില്‍
ശ്വാസംമുട്ടിക്കിടക്കുന്നത്
നിന്‍റെ സങ്കടങ്ങളായിരിക്കാം
അറ്റാച്മെന്റില്‍
ചോരയൊലിപ്പിച്ചു കിടക്കുന്നത്
നിന്‍റെ ഹൃദയവും
എങ്കിലും
പേടിയാണെനിക്ക്
പണ്ട്
മഷിപടര്‍ന്ന
കടലാസുകള്‍ക്കൊപ്പം
വൈറസുകളെ
കൊണ്ടത്തരാറില്ലല്ലോ പോസ്റ്റുമാന്‍

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. കുറിക്കു കൊള്ളുന്ന കുറികളും
    ചിലപ്പോള്‍
    തുറക്കാതിരിക്കുന്നതാണ് ഉത്തമം
    എങ്കില്‍ അറിയാതിരിക്കാമല്ലോ
    ഈ നൊമ്പരങ്ങള്‍...
    വൈറസുകള്‍ നിറഞ്ഞ സ്നേഹക്കറികള്‍
    എനിക്കും പേടിയാ..നിന്നെ പോലെ ..
    അനൂപ് മനോഹരമായൊരു കുഞ്ഞുണ്ണ്യന്‍ കവിത..
    ഭാവുകങ്ങള്‍...

    ReplyDelete
  3. ee kavitha reshma message aayi sent cheythirunnu........
    valareyere ishttappettu
    kavithayeyu
    vallukaleyum
    ava nayikkunna arthanghaleyum....

    ReplyDelete
  4. നന്നായിരിക്കുന്നു അനുപ്.
    നമ്മുടെ സുനില്‍ രാജിന്റെ ബ്ലോഗ്‌ പോലെ ഒന്ന്
    റീ ഡിസൈന്‍ ചെയ്‌താല്‍ കൂടുതല്‍ കാണാന്‍ ഭംഗി ആവും
    നിഖിലിനോട് പറഞ്ഞാല്‍ മതി
    കലക്കന്‍ ബ്ലോഗ്‌.
    ചെക്കാ ചില കവിതകള്‍ ഞാന്‍ കാണാത്തത് ഉണ്ടോ

    ReplyDelete
  5. aduthide ezhuthiya kavithakal ellaam orumichu vaykkan oridam..
    athre ullu indu cheche..
    i wil modify it shortly..

    ReplyDelete