മെയില്‍ബോക്സില്‍
ശ്വാസംമുട്ടിക്കിടക്കുന്നത്
നിന്‍റെ സങ്കടങ്ങളായിരിക്കാം
അറ്റാച്മെന്റില്‍
ചോരയൊലിപ്പിച്ചു കിടക്കുന്നത്
നിന്‍റെ ഹൃദയവും
എങ്കിലും
പേടിയാണെനിക്ക്
പണ്ട്
മഷിപടര്‍ന്ന
കടലാസുകള്‍ക്കൊപ്പം
വൈറസുകളെ
കൊണ്ടത്തരാറില്ലല്ലോ പോസ്റ്റുമാന്‍
എന്‍റെ ചെമ്പരത്തിക്ക്..
പ്രിയ സുഹൃത്തേ , ചുറ്റും പച്ച മരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍, തൊണ്ട കീറിയ നിലവിളികളുയരുമ്പോള്‍,നിങ്ങള്‍ക്ക് എങ്ങിനെയാണ് ചെവിയില്‍ ഇയര്‍-ഫോണ്‍ തിരുകി ഒന്നുമറിയാതെ ഇങ്ങനെ നടന്നു പോകാന്‍ കഴിയുന്നത്.. ??? നമ്മുടെ മുറ്റത്ത് നിന്നും കൊത്തിയെറിയപ്പെട്ട ചുവന്ന നന്മകളെക്കുറിച്ച് വേദനിക്കുന്ന ഒരാള്‍..!!!
Pages
Wednesday, October 27, 2010
രതിസന്ധ്യകളുടെ ഓര്‍മയ്ക്ക്
നീ കടലാകുന്നു
വെറുപ്പും
ദുഖവും
മടുപ്പും
മൗനവും
ചുട്ടുപഴുത്ത്
ഒടുവിലെന്നും
നിന്‍റെ നീലപ്പുടവയിലെനിക്ക്
അസ്തമയം
വെറുപ്പും
ദുഖവും
മടുപ്പും
മൗനവും
ചുട്ടുപഴുത്ത്
ഒടുവിലെന്നും
നിന്‍റെ നീലപ്പുടവയിലെനിക്ക്
അസ്തമയം
ഒരു വാള്‍പേപ്പറിന്റെ കഥ
നിന്റെ
ഇലകളെല്ലാം പൊഴിയുന്ന
വേനല്‍ വരും
ചില്ലകള്‍
ഹരിതനഷ്ടങ്ങളെ
ഓര്‍ത്തുകിടക്കും
പണ്ടെങ്ങോ പൊഴിഞ്ഞുവീണ
പൂവിനെ സ്വപ്നം കാണും
വേരുകള്‍
ഭൂമിയുടെ അടിവയറ്റിലാഴത്തില്‍
തണുപ്പ് ചികഞ്ഞു ദാഹിക്കും
ടെസ്ക്ടോപ്പിലെ
ഈ വേനല്‍മരചിത്രത്തിന്
ഭംഗി പോരെന്നു
നിന്റെ മകള്‍ പരാതിപ്പെടും
പിന്നെ ഒറ്റ മൗസ് ക്ലിക്കുകൊണ്ട്
ഒരുമരം കടലെടുത്തുപോകും
സേവ് ചെയ്യാന്‍ മറന്ന
ഓര്മത്തുണ്ടായ്
ഞാന്‍ നഷ്ടപ്പെട്ടുപോകും
ഇലകളെല്ലാം പൊഴിയുന്ന
വേനല്‍ വരും
ചില്ലകള്‍
ഹരിതനഷ്ടങ്ങളെ
ഓര്‍ത്തുകിടക്കും
പണ്ടെങ്ങോ പൊഴിഞ്ഞുവീണ
പൂവിനെ സ്വപ്നം കാണും
വേരുകള്‍
ഭൂമിയുടെ അടിവയറ്റിലാഴത്തില്‍
തണുപ്പ് ചികഞ്ഞു ദാഹിക്കും
ടെസ്ക്ടോപ്പിലെ
ഈ വേനല്‍മരചിത്രത്തിന്
ഭംഗി പോരെന്നു
നിന്റെ മകള്‍ പരാതിപ്പെടും
പിന്നെ ഒറ്റ മൗസ് ക്ലിക്കുകൊണ്ട്
ഒരുമരം കടലെടുത്തുപോകും
സേവ് ചെയ്യാന്‍ മറന്ന
ഓര്മത്തുണ്ടായ്
ഞാന്‍ നഷ്ടപ്പെട്ടുപോകും
Wednesday, May 5, 2010
ഇടവഴികളും രാധേടത്തിയും
രാധേടത്തിയുടെ
പച്ച ഞരമ്പുകള്‍ പോലെയായിരുന്നു
വീട്ടിലേക്കുള്ള നാട്ടിടവഴികളെല്ലാം ..
വേനലില്‍ പോലും കുളിര്‍മ്മ
വീണലിഞ്ഞുകിടക്കുന്ന
അതിന്റെ സ്വകാര്യതയിലാണ് ,
ഹൈസ്കൂള്‍ തീര്‍ന്ന മാര്‍ച്ചിലൊരിക്കല്‍
അവളുടെ കണ്ണീര്‍ വീണു
എന്‍റെ ചുണ്ടുകള്‍ പൊള്ളിയത് ,
അന്ത്രുക്കയുടെ വെളുത്ത മൂരികള്‍
അതിരാവിലെ വയലിലേക്കു പോയത്,
നാട്ടുമാങ്ങയും വരിക്കച്ചക്കയും
ഞെട്ടറ്റുവീണ വഴിയിലൂടെ
ഒറ്റ മുണ്ടുടുത്ത് ഉച്ചകളിലൊക്കെ
രാധേടത്തി പുഴയിലേക്ക് പോയത് ,
കണാരേട്ടന്റെ സമരജാഥ വന്നത് ....!!!
എതിരെ വരുന്നവര്‍ക്ക് നേരെ
ഒരു ചിരിയെങ്കിലും നല്‍കാതെ
മാറിപ്പോകാനാകാത്ത ഇടവഴികളിലെല്ലാം
വികസനത്തിന് വീതിയേറിയപ്പോള്‍
രാധേടത്തിയുടെ പച്ച ഞരമ്പുകളില്‍
രക്താര്‍ബുദമാണെന്ന് കേട്ടു.......!!!!
പച്ച ഞരമ്പുകള്‍ പോലെയായിരുന്നു
വീട്ടിലേക്കുള്ള നാട്ടിടവഴികളെല്ലാം ..
വേനലില്‍ പോലും കുളിര്‍മ്മ
വീണലിഞ്ഞുകിടക്കുന്ന
അതിന്റെ സ്വകാര്യതയിലാണ് ,
ഹൈസ്കൂള്‍ തീര്‍ന്ന മാര്‍ച്ചിലൊരിക്കല്‍
അവളുടെ കണ്ണീര്‍ വീണു
എന്‍റെ ചുണ്ടുകള്‍ പൊള്ളിയത് ,
അന്ത്രുക്കയുടെ വെളുത്ത മൂരികള്‍
അതിരാവിലെ വയലിലേക്കു പോയത്,
നാട്ടുമാങ്ങയും വരിക്കച്ചക്കയും
ഞെട്ടറ്റുവീണ വഴിയിലൂടെ
ഒറ്റ മുണ്ടുടുത്ത് ഉച്ചകളിലൊക്കെ
രാധേടത്തി പുഴയിലേക്ക് പോയത് ,
കണാരേട്ടന്റെ സമരജാഥ വന്നത് ....!!!
എതിരെ വരുന്നവര്‍ക്ക് നേരെ
ഒരു ചിരിയെങ്കിലും നല്‍കാതെ
മാറിപ്പോകാനാകാത്ത ഇടവഴികളിലെല്ലാം
വികസനത്തിന് വീതിയേറിയപ്പോള്‍
രാധേടത്തിയുടെ പച്ച ഞരമ്പുകളില്‍
രക്താര്‍ബുദമാണെന്ന് കേട്ടു.......!!!!
വംശനാശം
ചെറുപ്പത്തിലേ ചെറുതല്ലാത്ത
ചോദ്യങ്ങളുണ്ടായിരുന്നു അവന്..!
മീനാക്ഷി ടീച്ചര്‍ മഞ്ഞസാരിയുടുത്തു
മുടിവിടര്‍ത്തി,പൊട്ടു തൊട്ടു വരുന്നത്
രസതന്ത്രം പഠിപ്പിക്കാന്‍ മാത്രമല്ലെന്നും ,
ഇടവഴികളിലെ കൂരിക്കാട്ടില്‍
കടിയേറ്റാല്‍ കുലം മുടിഞ്ഞുപോകുന്ന
ഇരുതലയുള്ള പാമ്പ് ഉണ്ടാകില്ലെന്നും
എന്നെ വിസ്വസിപ്പിച്ചതും അവനാണ്..
പിന്നീട് വലുതായപ്പോള്‍ ഒരുദിവസം
ചോദ്യങ്ങള്‍ അറിയുന്ന അവന്‍
ഉത്തരമെഴുത്തും പരീക്ഷകളും നിര്‍ത്തി,
വീടിന്‍റെ കഴുക്കോലിലൊരു
ചോദ്യചിന്നമായി തൂങ്ങിയാടി !
ചാത്തന്‍റെ പുരമേയാനും,
തോട്ടിന് പാലമിടാനും
മരിച്ചവര്‍ക്ക് വേണ്ടി കരയാതെ
മണ്ണില്‍ കുഴിയെടുക്കാനും
മുമ്പിലുണ്ടായിരുന്ന അവനെ
ഈ നഗര വീഥികളില്‍ തിരഞ്ഞു
അവശനായ് തിരിച്ചു നടക്കുമ്പോള്‍
ഇരുതലയുള്ള പാമ്പുകളുണ്ടെന്നു
എനിക്ക് ബോധ്യമാകുന്നു..!!!
ചോദ്യങ്ങളുണ്ടായിരുന്നു അവന്..!
മീനാക്ഷി ടീച്ചര്‍ മഞ്ഞസാരിയുടുത്തു
മുടിവിടര്‍ത്തി,പൊട്ടു തൊട്ടു വരുന്നത്
രസതന്ത്രം പഠിപ്പിക്കാന്‍ മാത്രമല്ലെന്നും ,
ഇടവഴികളിലെ കൂരിക്കാട്ടില്‍
കടിയേറ്റാല്‍ കുലം മുടിഞ്ഞുപോകുന്ന
ഇരുതലയുള്ള പാമ്പ് ഉണ്ടാകില്ലെന്നും
എന്നെ വിസ്വസിപ്പിച്ചതും അവനാണ്..
പിന്നീട് വലുതായപ്പോള്‍ ഒരുദിവസം
ചോദ്യങ്ങള്‍ അറിയുന്ന അവന്‍
ഉത്തരമെഴുത്തും പരീക്ഷകളും നിര്‍ത്തി,
വീടിന്‍റെ കഴുക്കോലിലൊരു
ചോദ്യചിന്നമായി തൂങ്ങിയാടി !
ചാത്തന്‍റെ പുരമേയാനും,
തോട്ടിന് പാലമിടാനും
മരിച്ചവര്‍ക്ക് വേണ്ടി കരയാതെ
മണ്ണില്‍ കുഴിയെടുക്കാനും
മുമ്പിലുണ്ടായിരുന്ന അവനെ
ഈ നഗര വീഥികളില്‍ തിരഞ്ഞു
അവശനായ് തിരിച്ചു നടക്കുമ്പോള്‍
ഇരുതലയുള്ള പാമ്പുകളുണ്ടെന്നു
എനിക്ക് ബോധ്യമാകുന്നു..!!!
ഓര്‍കുട്ട്(ഓര്‍മ്മക്കൂട്)
പുറത്തെ പൊള്ളൂന്ന പകലിന്‍
അവസാനത്തെ ആര്‍ദ്ര കണികയുമൂറ്റി
തണുപ്പിച്ചെടുത്തനിന്‍ ചില്ലുകൂട്ടിരുന്ന്
വീണുകിട്ടിയ ഈ നട്ടുച്ച നേരത്ത് നീലരാശികലര്‍ന്ന
ഓര്‍മ്മക്കൂട് തുറന്നെന്തിനെത്തുന്നു നീ
അക്ഷരങ്ങള്‍ ചത്തൂമലച്ച ചതുരക്കട്ടകലില്‍,
വിറയാര്‍ന്ന വിരലനക്കത്തിലൂടെ വീണ്ടും
മഴതോര്‍ന്ന വഴിയിലൂടേറെ നടന്നു നാം പോയ
മധുരമാം മൌനസന്ധ്യയൊര്‍മിപ്പിക്കെ,
പറയുവാനേറെയുണ്ടെനിക്ക്,സമയം നിനക്കോ.. ?
കണ്ടൂമുട്ടാനിടമില്ല മണ്ണിലെന്നാലിനി
കാണാമീയിണ്റ്റെര്‍നെറ്റിന്നിടങ്ങളിലിടയ്കിടെയെന്നോതി
നട്ടുച്ചയുടെ നേരിയ ഇടവേളതീര്‍ന്ന്
നീലജാലകമടച്ചു നീ പിന്‍ വാങ്ങെ
തിരികെപ്പൊവുന്നു ഞാനുമെന്‍ തിരക്കിലേക്ക്
തിരികെവരാമേതെങ്കിലുമൊരു പാതിരാവില്‍ വീണ്ടും..
ഓര്‍മ്മകളുടഞ്ഞുറഞ്ഞുപോയ് നമുക്കീ
കാണാവലക്കുരുക്കുകളിലേതോചിലന്തിതന്നുഗ്ര
വിഷമേറ്റുമിനീര്‍ പോലും വറ്റി.. !!
നീലിച്ച വാക്കുകളെണ്ണിച്ചുരുക്കിയെറിഞ്ഞുപരസ്പരം
നാം വ്റൂത്ദാ ദാഹമേറ്റുന്നു.
അറിയുക ഈ വലകലില്‍
നാംഎന്നോ മരിച്ചു മണ്ണായവര്‍.... !!!
മറവിയുടെ വിഷം തീണ്ടി മറഞ്ഞ
ആത്മാക്കളുടെ ഈ കാണാക്കൂടിനെയാരോ
പേരിട്ടു വിളിച്ചിരിക്കുന്നു-ഓര്‍കുട്ട്.... !!!!!!
അവസാനത്തെ ആര്‍ദ്ര കണികയുമൂറ്റി
തണുപ്പിച്ചെടുത്തനിന്‍ ചില്ലുകൂട്ടിരുന്ന്
വീണുകിട്ടിയ ഈ നട്ടുച്ച നേരത്ത് നീലരാശികലര്‍ന്ന
ഓര്‍മ്മക്കൂട് തുറന്നെന്തിനെത്തുന്നു നീ
അക്ഷരങ്ങള്‍ ചത്തൂമലച്ച ചതുരക്കട്ടകലില്‍,
വിറയാര്‍ന്ന വിരലനക്കത്തിലൂടെ വീണ്ടും
മഴതോര്‍ന്ന വഴിയിലൂടേറെ നടന്നു നാം പോയ
മധുരമാം മൌനസന്ധ്യയൊര്‍മിപ്പിക്കെ,
പറയുവാനേറെയുണ്ടെനിക്ക്,സമയം നിനക്കോ.. ?
കണ്ടൂമുട്ടാനിടമില്ല മണ്ണിലെന്നാലിനി
കാണാമീയിണ്റ്റെര്‍നെറ്റിന്നിടങ്ങളിലിടയ്കിടെയെന്നോതി
നട്ടുച്ചയുടെ നേരിയ ഇടവേളതീര്‍ന്ന്
നീലജാലകമടച്ചു നീ പിന്‍ വാങ്ങെ
തിരികെപ്പൊവുന്നു ഞാനുമെന്‍ തിരക്കിലേക്ക്
തിരികെവരാമേതെങ്കിലുമൊരു പാതിരാവില്‍ വീണ്ടും..
ഓര്‍മ്മകളുടഞ്ഞുറഞ്ഞുപോയ് നമുക്കീ
കാണാവലക്കുരുക്കുകളിലേതോചിലന്തിതന്നുഗ്ര
വിഷമേറ്റുമിനീര്‍ പോലും വറ്റി.. !!
നീലിച്ച വാക്കുകളെണ്ണിച്ചുരുക്കിയെറിഞ്ഞുപരസ്പരം
നാം വ്റൂത്ദാ ദാഹമേറ്റുന്നു.
അറിയുക ഈ വലകലില്‍
നാംഎന്നോ മരിച്ചു മണ്ണായവര്‍.... !!!
മറവിയുടെ വിഷം തീണ്ടി മറഞ്ഞ
ആത്മാക്കളുടെ ഈ കാണാക്കൂടിനെയാരോ
പേരിട്ടു വിളിച്ചിരിക്കുന്നു-ഓര്‍കുട്ട്.... !!!!!!
നിന്റെ നഗരത്തിലിന്നേത് മഴയാണു?
ചാഞ്ഞും ചരിഞ്ഞുംചിതരിപ്പരന്നും
പെയ്തുപോവുന്ന മഴകളുടെ നാനാര്‍തമാനിന്ന്
മണ്ണിണ്റ്റെ ആഴത്തിലെത്താതെ
ഉള്ളിണ്റ്റെ ദാഹം തീര്‍ക്കാതെ..
മരുഭൂമിയില്‍ പ്രവാസത്തിണ്റ്റെ
മഞ്ഞമഴ തേടിപ്പൊയ സുഹ്രുത്തിനു
മടങ്ങിവരവിണ്റ്റെ മാന്ദ്യമഴ... !
പാട്ടമെടുത്ത മണ്ണില്‍
പുത്തന്‍ കിനാവു നട്ടവനു
വിലയിടിവിണ്റ്റെ തീമഴ... !
അന്നു,
ഇടവഴികളിലൂടെ ഒഴുകിപ്പൊഴ
ഇടവപ്പാതിയൊക്കെയും കൊണ്ടുപോയത്
നമ്മുടെവയസ്സിണ്റ്റെ അക്കങ്ങളിലെ
കൌതുകങ്ങളെയാണു... !
എന്നിലൊരിക്കലും പെയ്യാതെ,
നഗരത്തിലെ ചില്ലു കേബിനില്‍
നീല മോണിട്ടര്റിലേക്ക് പറിച്ചുനട്ട നീ
വെറുമൊരു മഴക്കിനാവിണ്റ്റെ
വാള്‍പേപ്പറാകുന്നു... !!
കാലംതെറ്റി പെയ്യുന്നൊരീ
കലികാല മഴകള്‍കു ശേഷം
ഇനിയെന്നാണു
നാമൊരുമഴവില്ലാവുന്നത്..... ??
പെയ്തുപോവുന്ന മഴകളുടെ നാനാര്‍തമാനിന്ന്
മണ്ണിണ്റ്റെ ആഴത്തിലെത്താതെ
ഉള്ളിണ്റ്റെ ദാഹം തീര്‍ക്കാതെ..
മരുഭൂമിയില്‍ പ്രവാസത്തിണ്റ്റെ
മഞ്ഞമഴ തേടിപ്പൊയ സുഹ്രുത്തിനു
മടങ്ങിവരവിണ്റ്റെ മാന്ദ്യമഴ... !
പാട്ടമെടുത്ത മണ്ണില്‍
പുത്തന്‍ കിനാവു നട്ടവനു
വിലയിടിവിണ്റ്റെ തീമഴ... !
അന്നു,
ഇടവഴികളിലൂടെ ഒഴുകിപ്പൊഴ
ഇടവപ്പാതിയൊക്കെയും കൊണ്ടുപോയത്
നമ്മുടെവയസ്സിണ്റ്റെ അക്കങ്ങളിലെ
കൌതുകങ്ങളെയാണു... !
എന്നിലൊരിക്കലും പെയ്യാതെ,
നഗരത്തിലെ ചില്ലു കേബിനില്‍
നീല മോണിട്ടര്റിലേക്ക് പറിച്ചുനട്ട നീ
വെറുമൊരു മഴക്കിനാവിണ്റ്റെ
വാള്‍പേപ്പറാകുന്നു... !!
കാലംതെറ്റി പെയ്യുന്നൊരീ
കലികാല മഴകള്‍കു ശേഷം
ഇനിയെന്നാണു
നാമൊരുമഴവില്ലാവുന്നത്..... ??
Subscribe to:
Posts (Atom)