My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, May 5, 2010

ചന്ദ്രഗ്രഹണം

എന്‍റെ ആകാശക്കീറിലൂടെ
കറുത്ത നിലാവെളിച്ചം കുടിച്ച്
ഓര്‍മകളിലൊറ്റയാവുന്നു, ഞാനും
സാന്ദ്യ താരകങ്ങളും ...


എനിക്കോര്‍മ്മയുണ്ട് ..,
നിലാവുദിക്കാത്ത ഒരു രാത്രി
കത്തുന്ന ഒരു നക്ഷത്രമെറിഞ്ഞു
നീയെന്നെയാദ്യമായ് പൊള്ളിച്ചതും ,
പിന്നെപ്പലകുറി വന്നുപോയ
പൌര്‍ണമികളിലോക്കെയും
കൈകോര്‍ത്തൊരുടലായുപ്പുരസ-
രുചിഭേദമാകെയറിഞ്ഞതും ,
കത്തുന്ന സൂര്യന്റെ ക്രൌര്യങ്ങളില്‍ നിന്ന്‍
ഹൃത്തിന്റെ പച്ചപ്പില്‍ നിന്നെയോളിപ്പിച്ച്
സങ്കടക്കവിതയുടെ മഷിപ്പേനയും കൊണ്ട് ,
പൊള്ളുന്ന മരുപ്പാതകളിലോന്നും
നാം കരയാതിരുന്നതും ...!!

എന്നിട്ടും അവസാനത്തെ
എന്‍റെ കാവല്‍ നക്ഷത്രത്തെയും
എറിഞ്ഞുടച്ച്, ഏത്
തമോഗര്‍ത്തത്തിലേക്കാണ്
നിന്നയവര്‍ കൊണ്ടുപോയത് ..?

എക്സ്റേ ഷീറ്റിലൂടെ കുട്ടികള്‍ പോലും
ഗ്രഹണം കാണുന്ന കാലത്ത്
എന്തിനാണ് നിങ്ങള്‍
നിലാവിന് പലപേരിടുന്നത്..?

1 comment:

  1. എക്സ്റേ ഷീറ്റിലൂടെ കുട്ടികള്‍ പോലും
    ഗ്രഹണം കാണുന്ന കാലത്ത്
    എന്തിനാണ് നിങ്ങള്‍
    നിലാവിന് പലപേരിടുന്നത്..?

    ReplyDelete