My poems..
Actually i don't know these are called poem ! That is the part you, the reader has to decide..
often my line takes the form of a story.I believe poems are nano stories that tells a lot and it must be so atleast when i write...!

Pages

Wednesday, May 5, 2010

ഓര്‍കുട്ട്‌(ഓര്‍മ്മക്കൂട്‌)

പുറത്തെ പൊള്ളൂന്ന പകലിന്‍
അവസാനത്തെ ആര്‍ദ്ര കണികയുമൂറ്റി
തണുപ്പിച്ചെടുത്തനിന്‍ ചില്ലുകൂട്ടിരുന്ന്
വീണുകിട്ടിയ ഈ നട്ടുച്ച നേരത്ത്‌ നീലരാശികലര്‍ന്ന
ഓര്‍മ്മക്കൂട്‌ തുറന്നെന്തിനെത്തുന്നു നീ
അക്ഷരങ്ങള്‍ ചത്തൂമലച്ച ചതുരക്കട്ടകലില്‍,
വിറയാര്‍ന്ന വിരലനക്കത്തിലൂടെ വീണ്ടും
മഴതോര്‍ന്ന വഴിയിലൂടേറെ നടന്നു നാം പോയ
മധുരമാം മൌനസന്ധ്യയൊര്‍മിപ്പിക്കെ,
പറയുവാനേറെയുണ്ടെനിക്ക്‌,സമയം നിനക്കോ.. ?

കണ്ടൂമുട്ടാനിടമില്ല മണ്ണിലെന്നാലിനി
കാണാമീയിണ്റ്റെര്‍നെറ്റിന്നിടങ്ങളിലിടയ്കിടെയെന്നോതി
നട്ടുച്ചയുടെ നേരിയ ഇടവേളതീര്‍ന്ന്
നീലജാലകമടച്ചു നീ പിന്‍ വാങ്ങെ
തിരികെപ്പൊവുന്നു ഞാനുമെന്‍ തിരക്കിലേക്ക്‌
തിരികെവരാമേതെങ്കിലുമൊരു പാതിരാവില്‍ വീണ്ടും..
ഓര്‍മ്മകളുടഞ്ഞുറഞ്ഞുപോയ്‌ നമുക്കീ
കാണാവലക്കുരുക്കുകളിലേതോചിലന്തിതന്നുഗ്ര
വിഷമേറ്റുമിനീര്‍ പോലും വറ്റി.. !!
നീലിച്ച വാക്കുകളെണ്ണിച്ചുരുക്കിയെറിഞ്ഞുപരസ്പരം
നാം വ്റൂത്ദാ ദാഹമേറ്റുന്നു.
അറിയുക ഈ വലകലില്‍
നാംഎന്നോ മരിച്ചു മണ്ണായവര്‍.... !!!
മറവിയുടെ വിഷം തീണ്ടി മറഞ്ഞ
ആത്മാക്കളുടെ ഈ കാണാക്കൂടിനെയാരോ
പേരിട്ടു വിളിച്ചിരിക്കുന്നു-ഓര്‍കുട്ട്‌.... !!!!!!

No comments:

Post a Comment